സന്നിധാനം: ശബരിമലയിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഒരു ശുഭവാർത്തയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ശബരിമലയിൽ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്, എന്നാൽ വിട്ടുവീഴ്ച ചെയ്യുന്നത് കഴിവുകേടായി കാണരുത്. ശബരിമലയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മാറ്റുന്ന കാര്യത്തിൽ ഇന്ന് തന്നെ വ്യക്തതയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ വളർത്താനാണെന്നും എ.പദ്മകുമാർ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു.
പമ്പയിൽ പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമ്മാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.