തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരാണ് ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി ഒ.കെ.വാസുവിനെയും അംഗമായി പി.പി.വിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എന്‍.വിജയകുമാറിനെയും തെരഞ്ഞെടുത്തു.

ആകെ 76 ഹിന്ദു എംഎല്‍എമാരില്‍ 72 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 61 വോട്ടുകള്‍ വീതം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. യു.ഡി.എഫിന് 11 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നേരത്തെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.കെ ശിവരാജന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
യു.ഡി.എഫില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് പടന്നയില്‍ പ്രഭാകരന്‍, കെ രാമചന്ദ്രന്‍ എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്  കെ.പ്രിയംവദയുമാണ്‌ മത്സരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ