വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: തോക്ക് എവിടെ നിന്ന്? അന്വേഷണം ആരംഭിച്ച് പൊലീസ്

തോക്കിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിനായി ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധന നടത്തും

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയായ പി.വി. മാനസയെ വെടിവച്ചു കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തോക്ക് കേന്ദ്രീകരിച്ച്. മരിച്ച രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കും.

രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റള്‍ ആണെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തതും സൈനികര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തോക്കാണ് 7.62 എംഎം പിസ്റ്റളെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിച്ച് ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.

തോക്കിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിനായി ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധന നടത്തും. മാനസയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. മാനസയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

Also Read: കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

ഇരുവരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കളമശേരി മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.

മാനസ താമിസിച്ചിരുന്ന വാടക വീട്ടില്‍ വച്ച് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. രാഖില്‍ എത്തുമ്പോൾ മാനസയും മറ്റു രണ്ടു പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഖില്‍ മാനസയെ ബലമായി മുറിയിലേക്കു പിടിച്ചുകൊണ്ടുപോകുകയും തുടർന്നുണ്ടായ വാക്കേറ്റം വെടിവയ്പിൽ കലാശിച്ചെന്നുമാണ് പൊലീസ് നൽകിയ വിവരം.

Also Read: പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dental student shot dead at kothamangalam police investigation

Next Story
ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ല; ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കിയേക്കുംcovid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com