മാനസ കൊലപാതകം: ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു; തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തോക്ക് നല്‍കിയ സോനു കുമാര്‍ മോദി, ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ എന്നിവരെയാണ് ഞായറാഴ്ച കൊച്ചിയിലെത്തിച്ചത്

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ രഖിലിനെ സഹായിച്ച ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു. തോക്ക് നല്‍കിയ സോനു കുമാര്‍ മോദി, ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരെ ഞായറാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിക്കുകയായിരുന്നു.

ബിഹാര്‍ പൊലിസിന്റെ സഹായത്തോടെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വിമാന മാര്‍ഗം ഇവരെ കൊച്ചിയിലെത്തിക്കുകയായിരുന്നു. നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Also Read: മാനസയെ കൊലപ്പെടുത്താന്‍ രഖിൽ ഉപയോഗിച്ചത് കള്ളത്തോക്ക്; ടാക്സി ഡ്രൈവറും പിടിയിൽ

അതേസമയം, പ്രതികളുടെ ബിഹാറിൽ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസ് ചാനലാണ് ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്. പ്രതികൾ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

തോക്കിന് രഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രഖിലിന് തോക്ക് ലഭിക്കുന്നതിനായി മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

മാനസയെ കൊലപ്പെടത്തിയ ശേഷം ജീവനൊടുക്കിയ രഖിൽ ബിഹാർ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലുള്ള സോനു കുമാര്‍ മോദിയിൽനിന്നാണ് തോക്ക് വാങ്ങിയത്. രഖിലിനെ സോനു കുമാറിന്റെ അടുത്ത് എത്തിച്ചയാളാണ് മനേഷ് കുമാർ.

ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dental student manasa murder investigation update august 8

Next Story
ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വാക്സിനേഷന്‍ യജ്ഞം നാളെ മുതല്‍Kerala Lockdown
The moderation of comments is automated and not cleared manually by malayalam.indianexpress.com