/indian-express-malayalam/media/media_files/2025/12/25/v-sivankutty-2025-12-25-20-11-02.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരിപാടിയിലെ പങ്കാളിത്തം 'ഓപ്‌ഷണൽ' ആണെന്ന ലോക്ഭവൻ അധികൃതരുടെ വിശദീകരണം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധി നിഷേധിച്ചുകൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവനിലെയും ഈ നടപടിയെന്ന് വി. ശിവൻകുട്ടി സോഷ്യൽ മീഡിയ കുറിപ്പിൽ വിമർശിച്ചു. വിവാദമായപ്പോൾ പരിപാടിയിലെ പങ്കാളിത്തം 'ഓപ്‌ഷണൽ' ആണെന്നുള്ള ലോക്ഭവൻ അധികൃതരുടെ വിശദീകരണം വെറും കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഒരു പ്രധാന ആഘോഷ ദിവസം ഓഫീസിൽ ഹാജരാകാൻ പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴിൽ നീതിക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: തലസ്ഥാനത്ത് വി.വി രാജേഷ് മേയറാകും; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി
മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കെ 'ഓപ്‌ഷണൽ' എന്നത് പേരിന് മാത്രമായി മാറും എന്നതിൽ സംശയമില്ല. സാർവദേശീയമായ ഒരു ആഘോഷദിനത്തെ ഇത്തരത്തിൽ പരിപാടികൾക്കായി ഉപയോഗിക്കുന്നത് നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
Also Read: അസമിൽ രൂപത സ്‌കൂളിനുനേരെ ആക്രമണം; ബജ്‌റംഗ് ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു
അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും ക്രിസ്മസ് ഓഫീസിൽ ഹാജരാകണമെന്നുമായിരുന്നു ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കിയത്. സംഭവം വിവാദമായതോടെ, നിർബന്ധമായ നിർദേശമല്ലെന്നു കാണിച്ച് ലോക്ഭവൻ പിആർഒ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
Read More: റായ്‌പൂരിലെ മാളിൽ അതിക്രമം; ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us