എറണാകുളം: പെരുമ്പാവൂരിലെ വല്ലം മേഖലയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വേനല്‍മഴ തുടങ്ങിയതോടെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്. വല്ലം പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.
വീടുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പരിസരങ്ങളില്‍ അലക്ഷ്യമായിട്ട പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടന്നത് പകര്‍ച്ചപ്പനിയെ ക്ഷണിച്ചുവരുത്തി. റോഡരികില്‍ അജ്ഞാതര്‍ തള്ളിയ മാലിന്യങ്ങള്‍ക്കിടയിലെ വെള്ളക്കെട്ടും പനി പടരാന്‍ കാരണമായി.
അതേസമയം പനി വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.