തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് പ​നി​ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​നി ഉ​ഷാ​ദേ​വി (52) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫീ​വ​ർ‌ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്ന് രാവിലെ പാ​ല​ക്കാ​ട്ടു​നി​ന്നും ഒ​രു പ​നി​മ​ര​ണം കൂടി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ണ്ണ​ന്പ്ര സ്വ​ദേ​ശി ര​ഘു​വാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധ​മൂ​ലം മ​രി​ച്ച​ത്.ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​നി​ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി ഉ​യ​ർ​ന്നു.

ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ മാസം ഇന്നലെ വരെ പനിക്ക് ചികിത്സ തേടിയെത്തിയത്‍. പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത് 55581 പേരാണ്. ഇന്നലെ ചികിത്സ തേടിയെത്തിയ 19179 പേരില്‍ 128 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ മാസം ഇന്നലെ വരെ ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു. ഇതിൽ 1725 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 137 പേര്‍ക്ക് H1 N1 ഉം 10 പേര്‍ക്ക് ചിക്കുൻ ഗുനിയയും സ്ഥിരീകരിച്ചു.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡെ​ങ്കി​പ്പ​നി​ക്കൊ​പ്പം എ​ലി​പ്പ​നി​യും പ​ട​രു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ