scorecardresearch

നാളെ മുതൽ ഓടില്ല; എറണാകുളം - ഹാർബർ ടെർമിനസ് ഡെമു സർവ്വീസ് നിർത്തി

സർവ്വീസ് ആരംഭിച്ച് രണ്ടാഴ്ച പോലും തികയും മുൻപാണ് ഡെമു സർവ്വീസ് നിർത്തുന്നത്

സർവ്വീസ് ആരംഭിച്ച് രണ്ടാഴ്ച പോലും തികയും മുൻപാണ് ഡെമു സർവ്വീസ് നിർത്തുന്നത്

author-image
WebDesk
New Update
indian railways, Cochin Harbour Terminus-Ernakulam Jn DEMU, DEMU, Kochi passenger train, shortest passenger train, India news, ie malayalam

കൊച്ചി: ഫ്ലാഗ് ഓഫ് ചെയ്ത് രണ്ടാഴ്ച തികയും മുൻപേ എറണാകുളം-ഹാർബർ ടെർമിനസ് ഡെമു സർവ്വീസിന് താഴ് വീണു. യാത്രക്കാരില്ലാത്തതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഹാർബർ ടെർമിനസിൽ നിന്ന് എറണാകുളത്തേക്ക് ഡെമു ട്രെയിൻ സർവ്വീസ് നടത്തേണ്ടതില്ലെന്ന് ദക്ഷിണ റെയിൽവെ തീരുമാനിച്ചു.

Advertisment

സെപ്റ്റംബർ 26 നാണ് ഡെമു ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തിയിരുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെയും വൈകിട്ടും രണ്ട് വീതം സർവ്വീസുകളാണ് നടത്തിയിരുന്നത്. എന്നാൽ നാല് സർവ്വീസുകളിൽ നിന്നുമായി 500 രൂപ പോലും പ്രതിദിനം വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ട്രെയിൻ സർവ്വീസ് നടത്താൻ ഒരു ദിവസം മാത്രം 30000 രൂപയെങ്കിലും ചിലവുണ്ട്. കൊച്ചി ഹാർബർ ടെർമിനസ്, മട്ടാഞ്ചേരി ഹാൾട്ട്, എറണാകുളം ജങ്ഷൻ എന്നീ മൂന്ന് സ്റ്റേഷനുകൾ മാത്രമുളളതാണ് ഒൻപത് കിലോമീറ്റർ ദൈർഘ്യമുളള ഈ പാത. എന്നാൽ 40 മിനിറ്റോളം സമയമെടുത്താണ് ഈ റൂട്ടിൽ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്.

ഡെമു സർവ്വീസിനെ മറ്റേതെങ്കിലും സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കണമെന്ന ആവശ്യം ദക്ഷിണ റെയിൽവെ നിരാകരിച്ചു. ട്രാക്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ട്രെയിൻ സർവ്വീസ് നീട്ടാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഈ പാത വൈദ്യുതീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്.

Advertisment
Southern Railway Indian Railways Ernakulam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: