/indian-express-malayalam/media/media_files/uploads/2017/03/thomas-isaac-1.jpg)
തിരുവനന്തപുരം: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതിന് യാതൌരു സാന്പത്തിക ശാസ്ത്രമല്ലെന്നും സാന്പത്തിക കൂടോത്രമാണെന്നും ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിലാണ് ധനമന്ത്രി തോമസ് ഐസക് കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം താൻ നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച് ചോദ്യങ്ങളെല്ലാം സത്യമായിരിക്കുകയാണ് എന്ന് പറഞ്ഞ ശേഷമാണ് മന്ത്രി നോട്ട് നിരോധനം വെറും സാന്പത്തിക കൂടോത്രമാണെന്ന് പരിഹസിച്ചത്.
"റിസർവ്വ് ബാങ്കിൽ വന്ന പണമെല്ലാം വെള്ളപ്പണമല്ല, മറിച്ച് കള്ളപ്പണവുമുണ്ട്. അതാണ് ഞങ്ങളുടെ വിമർശനം. എന്നാൽ ഇത് ബാങ്കിലിടേണ്ടി വരുന്പോൾ കള്ളപ്പണക്കാർ ഭയന്ന് പിന്മാറുമെന്നാണ് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അടക്കം എല്ലാവരും പറഞ്ഞത്."
"ഇപ്പോൾ പറയുന്നത് മറ്റൊരു കാര്യമാണ്. ആകെ 18 ലക്ഷം അക്കൗണ്ടുകളിൽ പണം വന്നിട്ടുണ്ട്. ഇനി അത് പരിശോധിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ആകെ 8500 ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരാണ് 18 ലക്ഷം അക്കൗണ്ടുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്."
"പണം ബാങ്കിലെത്തിച്ച് പരിശോധിക്കാനായിരുന്നെങ്കിൽ എന്തിനാണ് പാവപ്പെട്ട ജനങ്ങളെ വരിനിർത്തി ബുദ്ധിമുട്ടിച്ചത്? മൂന്ന് മാസത്തെ സമയം കൊടുത്താൽ മാത്രം ആളുകൾ പണം ബാങ്കിൽ നിക്ഷേപിക്കുമായിരുന്നല്ലോ. അങ്ങിനെ വന്നാൽ ഈ പരിപാടി വളരെ എളുപ്പത്തിൽ നടക്കുമായിരുന്നില്ലേ? ഇത് തന്നെയാണ് താൻ അന്ന് രാത്രി പറഞ്ഞത്".
"കള്ളപ്പണം പിടിക്കാൻ നോട്ട് നിരോധിക്കേണ്ടതില്ലെന്ന് താൻ മുൻപ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതല്ലേ യാഥാർത്ഥ്യമായത്? ബാങ്ക് ഉദ്യോഗസ്ഥർക്ക് നോട്ട് പരിശോധിക്കാൻ സമയമില്ലാതെ എങ്ങിനെയെങ്കിലും ജോലി തീർക്കുകയായിരുന്നു. അതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഈ നടപടി സഹായകരമായി."
"സാധാരണക്കാർ ഇനിയും നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് മുക്തരായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ പൂട്ടിപ്പോയത് ഇനിയെന്ന് തുറക്കുമെന്ന് അറിയില്ല. കള്ളപ്പണക്കാരെ ഇത് യാതൌരു തരത്തിലും ബാധിച്ചിട്ടില്ല." തോമസ് ഐസക് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.