/indian-express-malayalam/media/media_files/2025/11/10/mumbai-station-checking-2025-11-10-21-54-54.jpg)
ഡൽഹി സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ മുംബൈ റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തമാക്കിയപ്പോൾ (Express Photo by Ganesh Shirsekar)
Delhi Red Fort Blast Updates: തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.
Also Read:ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം;എട്ട് മരണം, 12 പേർക്ക് പരിക്ക്, രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം
പ്രധാന നഗരങ്ങൾ, സുരക്ഷ മേഖലകൾ എന്നിവടങ്ങളിൽ പോലീസും ബോംബ് സ്്ക്വാഡും പരിശോധനകൾ നടത്തും. ബസ് സ്‌റ്റേഷൻ, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിൽ പരിശോധകൾ ബോംബ് സ്‌ക്വാഡിന്റെ ഉൾപ്പടെയുള്ള പരിശോധനകൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
കാസർകോട് അടക്കമുള്ള അതിർത്തി ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സംശയാസ്പദമായ വസ്തുക്കളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ 112-ൽ വിളിച്ച് അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ
അതേസമയം, ഡൽഹിയിലെ സ്‌ഫോടനത്തിൽ ഇതുവരെ ഒൻപത് മരണം സ്ഥിരീകരിച്ചു. 12 പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. ഇവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.
ചെങ്കോട്ടയ്ക്ക് സമീപത്തുള്ള മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപത്താണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന പിന്നാലെ നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. രണ്ടര കിലോമീറ്റർ അകലെവരെ സ്‌ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും
ഡൽഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട. ആൾക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്‌ഫോടന നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.
Read More:കെ ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; കെ രാജു ബോർഡ് അംഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us