scorecardresearch
Latest News

ദീപാവലി: പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ടുമുതൽ പത്തുവരെ മാത്രം

ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി 11.55 മുതൽ 12.30 വരെ മാത്രം

firecracker ban, Supreme Court on firecracker ban, Calcutta hc order on firecracker ban, diwali firecracker ban, indian express, ദീപാവലി, IE Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടുമുതൽ പത്തുവരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ്. ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതിയെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ പരിധിയിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കില്ല. ദീപാവലി ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു.

രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂയെന്നും നിർദേശിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Deepavali fire crackers permission in kerala christmas and new year permission