/indian-express-malayalam/media/media_files/2026/01/21/shimjitha-deepak-suicide-case-2026-01-21-15-59-57.jpg)
ഷിംജിത (ചിത്രം: സ്ക്രീൻഗ്രാബ്)
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫ ജയിലിലേക്ക്. ഷിംജിതയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കുന്നമംഗലം കൊടതിയാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതയ്‌ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
വടകരയിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. പൊലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. സംസ്ഥാനം വിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുൻകൂർ ജാമ്യത്തിനും പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിംജിതയെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി
സോഷ്യൽ മീഡിയയിൽ അടക്കം പ്രതിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ അതീവ രഹസ്യമായാണ് പൊലീസ് നീക്കം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടിയാണ് പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: "ഇനി എത്രയെത്ര ദീപക്കുമാർ വരും! യുവതിയുടെ ആ പുഞ്ചിരി കണ്ടില്ലേ; പെൺകുട്ടിയുടെ കാര്യം കള്ളത്തരമാണോ?"
സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപക്കിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us