‘അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണ്’ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ദീപാ നിഷാന്ത്

ആശയപ്രകടനത്തെ എതിര്‍ക്കാന്‍ നഗ്‌ന ചിത്രത്തില്‍ തല വെട്ടി ചേര്‍ത്ത് പ്രചരിപ്പിച്ചവരോട് സഹതാപമാണ് തോന്നുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു

Deepa Nishanth

അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കും ഭീഷണിക്കുമെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്ന് ദീപ നിശാന്ത്. മിത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാകാത്തവരാണ് തനിക്കെതിരായ ഭീഷണിക്കു പിന്നില്‍.

ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്നും, ആശയപ്രകടനത്തെ എതിര്‍ക്കാന്‍ നഗ്‌ന ചിത്രത്തില്‍ തല വെട്ടി ചേര്‍ത്ത് പ്രചരിപ്പിച്ചവരോട് സഹതാപമാണ് തോന്നുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. വ്യാജ പ്രചരണവും ഭീഷണിയും മുഴക്കിയവരെ കണ്ടെത്തുംവരെ പരാതിയില്‍ ഉറച്ചു നില്‍ക്കും. ഹിന്ദു മത വിശ്വാസിയാണെന്നും മതത്തില്‍ നിന്നു പുറത്തുപോകണമെന്ന ആഗ്രമഹമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. തനിക്കെതിരെ ഭീഷണി മഴുക്കുന്നത് ഹിന്ദുക്കളല്ലെന്ന വിശ്വാസമാണുള്ളത്. മതപരിവര്‍ത്തനമാണ് ഉദ്ദേശമെന്ന ആരോപണത്തെ ഗൗനിക്കുന്നില്ല. ദീപ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്‌സ്‌പോക്കണ്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ തൃശൂർ കേരളവർമ കോളെജ് അധ്യാപിക ദീപാ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അപകീർത്തികരമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കുന്നതായും പരാതിയിൽ പറയുന്നു.

ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ പെയ്ന്റിംഗ് എസ്എഫ്ഐ കേരള വര്‍മ കോളേജില്‍ സ്ഥാപിച്ചതിനെതിരെ സംഘ പരിവാർ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയെ അനുകൂലിച്ച് കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.

അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം തല വെട്ടി ചേര്‍ത്ത പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔട് സ്‌പോക്കണ്‍, കാവിപ്പട എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്ന് ദീപ ഡിജിപിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയിൽ പറയുന്നു. സ്ത്രീ എന്ന നിലയിൽ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നുണ്ട്.

ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങൾ ഹിന്ദുരക്ഷാ സേന ഗ്രൂപ്പുകൾ നടത്തിയിരുന്നു. കുടുംബത്തെയൊന്നാകെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കുന്ന വിധത്തില്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്‍കുന്നതായും ദീപ നിശാന്ത് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Deepa nishanth on hindu groups threaten

Next Story
പീഡന പരാതി: കോവളം എംഎല്‍എ എം വിന്‍സെന്റിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകോവളം എംഎൽഎ, വിൻസന്റ് എംഎൽഎ, പീഡനശ്രമം, പീഡന ആരോപണം, എംഎൽഎ യ്ക്കെതിരെ ആരോപണം, വീട്ടമ്മയുടെ പരാതി
The moderation of comments is automated and not cleared manually by malayalam.indianexpress.com