scorecardresearch

കവിതാ വിവാദത്തിന് പിന്നാലെ മലയാളം ഉപന്യാസ രചനയുടെ വിധി കര്‍ത്താവായി ദീപ നിശാന്ത്

ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ മലയാളം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനായാണ് ദീപ എത്തിയത്

ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ മലയാളം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനായാണ് ദീപ എത്തിയത്

author-image
WebDesk
New Update
കവിതാ വിവാദത്തിന്  പിന്നാലെ മലയാളം ഉപന്യാസ രചനയുടെ വിധി കര്‍ത്താവായി ദീപ നിശാന്ത്

കവിതാ വിവാദത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ അധ്യാപിക ദീപാ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തി. ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ മലയാളം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനായാണ് ദീപ എത്തിയത്.

Advertisment

യുവകവി എസ് കലേഷിന്റെ കവിത ദീപാനിശാന്തിന്റെ പേരിൽ സ്വകാര്യ കോളജ് അധ്യാപക സംഘടനയായ എ കെ പിസിടി എയുടെ മാസികയിൽ അച്ചടിച്ചുവന്നതിനെ തുടർന്നായിരുന്നു വിവാദം.

ദീപാ നിശാന്ത് പരാതി ഉയർന്നതായി റിപ്പോർട്ടില്ല. മലായളം ഉപന്യാസ മത്സരത്തിൽ ദീപാനിശാന്തിനെ വിധികർത്താവായി തീരുമാനിച്ചതിൽ അപകാതകയില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ പറഞ്ഞു.

എന്നാൽ ഇതിനിടെ കെ എസ് യു, എ ബി വിപി എന്നീ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

Advertisment

നേരത്തേ ഇടത് അനുകൂല പൊതുപരിപാടികളില്‍ നിന്ന് എം. ശ്രീചിത്രനേയും ദീപാ നിശാന്തിനേയും പുറത്താക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ദീപാ നിശാന്തിനെ പങ്കെടുപ്പിച്ചത്. യുവകവി എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധപ്പെടുത്തിയ പ്രശ്‌നത്തെത്തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ പ്രതിഷേധം ശക്തമായത്. വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ പങ്കെടുപ്പിക്കുന്നത് പരിപാടിയെ ബാധിക്കുമെന്നു കരുതി ഇടത് അനുകൂല പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇടത് അനുകൂല സംഘടനകളും കൂട്ടായ്മകളും ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ നവോത്ഥാന പരിപാടികള്‍ തീരുമാനിച്ചിരുന്നു.

പരിപാടിയില്‍ ശ്രീചിത്രനും ദീപാ നിശാന്തും പങ്കെടുക്കുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ഈ പരിപാടികളില്‍ നിന്നും ഇരുവരേയും ഒഴിവാക്കുകയും ചെയ്തു. ചൊവ്വാഴ്ച തൃശൂരില്‍ നടന്ന ജനാഭിമാന സംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇരുവരേയും പങ്കെടുപ്പിച്ചില്ല. ഈ പരിപാടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു ശ്രീചിത്രന്‍. സ്വാമി അഗ്‌നിവേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒരിടയ്ക്ക് സി.പി.എമ്മുമായി അകന്നു നിന്ന സാഹിത്യകാരന്‍മാരേയും മറ്റ് പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രഭാഷണത്തിലാണ് ദീപാ നിശാന്ത് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. കൊടുങ്ങല്ലൂരില്‍ ഞായറാഴ്ച നടന്ന ഭരണഘടനാ സംഗമത്തില്‍ ശ്രീചിത്രനായിരുന്നു മുഖ്യ പ്രഭാഷകന്‍. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുകയും ശ്രീചിത്രന്റെ പേര് ഒഴിവാക്കി പുതിയ നോട്ടീസ് അച്ചടിക്കുകയും ചെയ്തു. ഡിസംബര്‍ മധ്യത്തില്‍ പാലക്കാട് നടക്കുന്ന കെ.എസ്.ടി.എ. ജില്ലാ സമ്മേളനത്തില്‍ ഉദ്ഘാടകനായി ശ്രീചിത്രനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതും മാറ്റിയതായാണ് സൂചന. കലേഷിന്റെ കവിത ദീപ മോഷ്ടിച്ചതാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ ശ്രീചിത്രനാണ് കവിത നല്‍കിയതെന്ന് ദീപാനിശാന്ത് വെളിപ്പെടുത്തി.

Alappuzha Deepa Nishanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: