/indian-express-malayalam/media/media_files/uploads/2017/07/DeepaOut.jpg)
തൃശൂർ: സമൂഹ മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്‌സ്‌പോക്കണ്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ തൃശൂർ കേരളവർമ കോളെജ് അധ്യാപിക ദീപാ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അപകീർത്തികരമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കുന്നതായും പരാതിയിൽ പറയുന്നു.
ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ പെയ്ന്റിംഗ് എസ്എഫ്ഐ കേരള വര്‍മ കോളേജില്‍ സ്ഥാപിച്ചതിനെതിരെ സംഘ പരിവാർ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയെ അനുകൂലിച്ച് കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.
അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം തല വെട്ടി ചേര്‍ത്ത പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔട് സ്‌പോക്കണ്‍, കാവിപ്പട എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്ന് ദീപ ഡിജിപിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയിൽ പറയുന്നു. സ്ത്രീ എന്ന നിലയിൽ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നുണ്ട്.
ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങൾ ഹിന്ദുരക്ഷാ സേന ഗ്രൂപ്പുകൾ നടത്തിയിരുന്നു. കുടുംബത്തെയൊന്നാകെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കുന്ന വിധത്തില്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്‍കുന്നതായും ദീപ നിശാന്ത് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.