പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും ആവശ്യമായ നടപടികള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാവുക

exam, ie malayalam

തിരുവനന്തപുരം. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക.

പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളയാണുള്ളത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കുക. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിയ്ക്ക് നൽകും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ചും മാനദണ്ഡങ്ങൾ പാലിച്ചുമാകും സ്കൂൾ തുറക്കൽ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: ഉണ്ടായേക്കും. ആരോഗ്യ വകുപ്പില്‍ നിന്ന് നിര്‍ദേശം ഉണ്ടാവുകയാണെങ്കില്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ വൈകാതെ പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്താനാണ് നിര്‍ദേശം. സിബിഎസ്ഇ പരീക്ഷക്ക് അനുമതി നല്‍കാത്ത കോടതി, സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ചാണ് പരീക്ഷക്ക് അനുമതി നല്‍കിയിട്ടുള്ളത്. ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും ആവശ്യമായ നടപടികള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

സ്കൂളുകളുടെ അറ്റകുറ്റപ്പണികളും അണുനശീകരണവും അടക്കമുള്ള കാര്യങ്ങള്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ ഏത് സമയവും നടത്താവുന്ന തരത്തില്‍ പല തരം ടൈംടേബിളുകള്‍ തായാറാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോവിഡ് രോഗവ്യാപനം കുറയുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്കൂള്‍ തുറക്കുന്ന നടപടികളിലും കരുതലോടെയാണ് സര്‍ക്കാര്‍ നീക്കൂന്നത്.

Also Read: കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും, ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Decision on reopening schools soon

Next Story
വേദപാഠ ക്ലാസുകളിലേക്കുള്ള പുസ്തകം; വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി താമരശ്ശേരി രൂപത
The moderation of comments is automated and not cleared manually by malayalam.indianexpress.com