ഒളി ക്യാമറാ വിവാദം; എംകെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.

MK Raghavan, എംകെ രാഘവൻ, Congress, കോൺഗ്രസ്, Kozikkode, കോഴിക്കോട്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sting Operation

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടു നിന്നുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരായ ഒളി ക്യാമറാ വിവാദത്തില്‍ കേസടുക്കുന്നതില്‍ തീരുമാനം നാളെ. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.

രാഘവനെതിരായ ഒളി ക്യാമറ ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇനി ഫോറന്‍സിക് പരിശോധന അടക്കമുള്ളവ നടത്തണമെങ്കില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ കേസെടുക്കണമെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റേയും തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന രാഘവന്റേയും പരാതികളുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Decision on mk raghavan will be taken tomorrow

Next Story
നരേന്ദ്ര മോദി അസത്യ പ്രചാരണം നടത്തുന്നു, ആർഎസ്എസ് പ്രചാരകനായി മാറരുത്: പിണറായി വിജയൻpinarayi vijayan, narendra modi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com