തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധ ഭീഷണി. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് വധ ഭീഷണി മുഴക്കി കൊണ്ടുളള ഊമക്കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കോഴിക്കോടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് തിരുവഞ്ചൂർ പരാതി നൽകിയിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്നാണ് കത്തിനെക്കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.
Read More: സ്വർണക്കടത്ത് സംഘത്തെ സിപിഎമ്മിന് പേടി: കെ.സുധാകരൻ
വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹത്തിനു സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണന് സി.പി.എം പ്രവർത്തകരുടെ വധഭീഷണിയുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.