scorecardresearch
Latest News

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന സന്ദേശം തൃശ്ശൂർ ഈസ്റ്റ് പൊലീസിനാണ് ലഭിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന സന്ദേശം തൃശ്ശൂർ ഈസ്റ്റ് പൊലീസിനാണ് ലഭിച്ചത്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിണറായി വിജയനെ വധിക്കുമെന്നായിരുന്നു സന്ദേശം.

പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെങ്കിലും ഫോൺ ഡിസ്കണക്ട് ചെയ്യുകയായിരുന്നു. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് പിണറായി വിജയൻ. ഫോൺവിളിയുടെ ഉറവിടം തേടിവരികയാണ് പൊലീസ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Death threat for pinarayi vijayan

Best of Express