പാലക്കാട്: വാളയാറിൽ ഒന്നര മാസത്തെ ഇടവേളയിൽ സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു, അമ്മയുടെ ബന്ധുവായ വി.മധു എന്നിവരെ കോടതി വെറുതെ വിട്ടത്.

2017 ജനുവരി 13 നാണ് പന്ത്രണ്ടുകാരിയെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിനുശേഷം പെൺകുട്ടിയുടെ സഹോദരിയായ ഒൻപതുകാരിയെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർച്ച് നാലിനായിരുന്നു ഇത്. ഇതോടെയാണ് സംഭവം വിവാദമായത്. മൂത്ത കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

ചു​ള്ളി​മ​ട​യ്ക്ക​ടു​ത്ത് അ​ട്ട​പ്പ​ള്ള​ത്ത് ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണത്തൊഴിലാളികളാണ്. ഇവർ പണികഴിഞ്ഞ് മടങ്ങിയെത്തുന്നതിന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു മു​ൻപാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും അഭിപ്രായമുയർന്നപ്പോഴാണ് പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ചയായത്.

മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ചനിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുമ്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴിനൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നെ​ന്നും ഇ​തേത്തു​ട​ർ​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം വി​വാ​ദ​മാ​വു​ന്ന​ത്. ജ​നു​വ​രി​യി​ൽ മ​രി​ച്ച മൂ​ത്ത​കു​ട്ടി പ​ലത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മാ​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​വാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു​വെ​ന്നും അ​മ്മ മൊ​ഴിന​ൽ​കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.