കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു

Coronavirus, covid19, Coronavirus deaths, covid19 deaths, coronavirus death compensation, covid19 death compensation, Supreme Court on Covid death compensation, coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്ക് സമാശ്വാസ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സാമൂഹ്യക്ഷേമ പെൻഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കോവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കേണ്ടത് എങ്ങനെ?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Death due to covid can apply for financial aid

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com