scorecardresearch

ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി

ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്.

ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്.

author-image
WebDesk
New Update
Union Budget 2022, Vande Bharat trains, Nirmala Sitharaman

ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി

തിരുവനമ്പപുരം: റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട വിവിധ ട്രെയിനുകള്‍ വൈകി. ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്.

Advertisment

തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും വൈകി. ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം. പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

Vande Bharat Express Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: