കോട്ടയം:കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യുടെതാണു മൃതദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ തല ഭാഗം തിരിച്ചറിയാകാത്ത വിധം അഴുകിയിരുന്നു.
ഏതാണ്ട് രണ്ടാഴ്ചയോളം പഴക്കം വരുന്ന മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നുമൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയും കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളജിലെ കാൻസർ വാർഡിനു സമീപം മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എട്ടു ദിവസം മുന്‍പു മുതൽ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കൽ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തിൽനിന്നു ലഭിച്ച വളയും കാണിച്ചു. ഇവരാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നൽകിയത്.