തി​രു​വ​ന​ന്ത​പു​രം: ശംഖുമുഖത്ത് കടലിൽ കാണാതായ ഒൻപത് വയസുകാരി ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പതികളുടെ മകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്.

ബന്ധുവിനെ വിദേശത്തേക്ക് യാത്രയയക്കാൻ എത്തിയതായിരുന്നു കുടുംബം. തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കിയ ശേഷമാണ് അപകടം നടന്നത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ കുടുംബം വിമാനത്താവളത്തിന് സമീപത്തുളള  ശംഖുമുഖം കടപ്പുറത്ത് വരികയായിരുന്നു.

ഇവിടെ വച്ചാണ് പെൺകുട്ടിയെ ശക്തമായ തിരയിൽ കാണാതായത്. പെൺകുട്ടി തിരയിൽ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫാ​ത്തി​മ ഉ​ൾ​പ്പെ​ടെ പ​ത്ത് പേരാണ് ബന്ധുവിനെ യാത്രയാക്കാൻ എ​ത്തി​യ​ത്.

വ​ലി​യ​തു​റ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേജ് ആശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ