കൊച്ചി: പൊലീസിനെ ഏറെ കുഴക്കിയ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. വീപ്പയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയ ജഡം ഉദയംപേരൂരിൽ നിന്ന് കാണാതായ ശകുന്തളയുടേതാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ശകുന്തളയെ കൊലപ്പെടുത്തുകയും അതിവിദഗ്ദമായി രീതിയില്‍ മൃതശരീരം മറവ് ചെയ്യുകയും ചെയ്ത പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു.

തൃപ്പൂണിത്തറ ഏരൂർ സ്വദേശി സജിത്താണ് ശകുന്തളയെ കൊന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തെൽ. ശകുന്തളുടെയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്. ഇരുവരുടേയും ബന്ധം ശകുന്തള ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ഉണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

എന്നാൽ വീപ്പയ്ക്കുള്ളിൽ​ നിന്ന് മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ സജിത്ത് ആത്മഹത്യ ചെയ്തു. കുമ്പളം കായലിൽ നിന്ന് മൃതദ്ദേഹം കണ്ടെത്തിയതിന് ശേഷമാണ് സജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ശകുന്തളയുടെ മൃതദ്ദേഹം വീപ്പയിലാക്കി ഉപേക്ഷിക്കാൻ സജിത്തിന് അഞ്ച് സുഹൃത്തുകളുടെ സഹായം ലഭിച്ചെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് ഇടപാടുകാർ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്സൈസിനും പോലീസിനും വിവരം നൽകിയിരുന്ന ഇൻഫോർമറായിരുന്നു മരിച്ച സജിത്ത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്.

ഉദയംപേരൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ശകുന്തള. ഡി​​​എ​​​ൻ​​​എ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു മ​​രി​​ച്ച​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. ശ​​​കു​​​ന്ത​​​ള​​​യു​​​ടെ മ​​​ക​​​ൾ അ​​​ശ്വ​​​തി​​​യു​​​ടെ ഡി​​​എ​​​ൻ​​​എ​ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ അ​​​സ്ഥി​​​കൂ​​​ട​​ത്തി​​ന്‍റെ ഡി​​​എ​​​ൻ​​​എ​​യു​​മാ​​യി പൊ​​​രു​​​ത്ത​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു. ശകുന്തളയ്ക്ക് 60 വയസാണ് പ്രായം. ഇവർ ന്യൂഡൽഹിയിൽ എവിടെയോ ഉണ്ടെന്നായിരുന്നു മുൻപ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഡൽഹി പൊലീസിന്റെ സഹായത്തോടെ ഇവരെ തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഏ​​​ഴി​​​നു കു​​​ന്പ​​​ളം ടോ​​​ൾ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഒ​​​ഴി​​​ഞ്ഞ പ​​​റ​​​ന്പി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​ വീ​​​പ്പ​​​യി​​​ൽ​​​നി​​​ന്നാ​​ണു മൃ​​​ത​​​ദേ​​​ഹം ല​​ഭി​​ച്ച​​ത്. ​കാ​​ലു​​​ക​​​ൾ കൂ​​​ട്ടി​​​ക്കെ​​​ട്ടി വീ​​​പ്പ​​​യി​​​ൽ ത​​​ല​​​കീ​​​ഴാ​​​യി ഇ​​​രു​​​ത്തി കോ​​​ണ്‍​ക്രീ​​​റ്റ് ചെ​​​യ്ത നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. വ​​സ്ത്രാ​​വ​​ശി​​ഷ്ട​​ങ്ങ​​ളി​​ൽ​​നി​​ന്നു മൃ​​ത​​ദേ​​ഹം സ്ത്രീ​​യു​​ടേ​​താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ ഇ​​​ട​​​തു ക​​​ണ​​​ങ്കാ​​​ലി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി സ്റ്റീ​​​ൽ ക​​​മ്പി ഇട്ടിരുന്നു. ഈ കണ്ടെത്തൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ ​​​ കാ​​ലി​​ൽ സ്റ്റീ​​ൽ കമ്പിയിട്ട ​​ആ​​​റു​​​പേ​​​രെ​​​പ്പ​​​റ്റി പൊലീസിന് വി​​​വ​​​രം ല​​​ഭി​​​ച്ചു. ഇ​​​തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ മാ​​​ത്ര​​​മേ പൊ​​​ലീ​​​സി​​​നു ക​​​ണ്ടെ​​​ത്താ​​​നാ​​​യു​​​ള്ളൂ. ഇ​​​തോ​​​ടെ ആ​​​റാ​​​മ​​​ത്തെ​​​യാ​​​ളാ​​​യ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സ്വ​​ദേ​​ശി​​നി ശ​​​കു​​​ന്ത​​​ള​​​യെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു മും​​​ബൈ​​​യി​​​ൽ അ​​​ട​​​ക്കം പൊ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ച്ചു. ഇ​​​വ​​​ർ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​യി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.