കൊച്ചി: വീപ്പയിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ പൊലീസ് നിർണ്ണായക വഴിത്തിരിവിൽ. ഒന്നര വർഷം മുൻപ് എറണാകുളം പുത്തൻ വേലിക്കരയിൽ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്നാണ് സംശയം. എന്നാൽ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ 30 നടുത്ത് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കുന്നത്.

അതേസമയം കാണാതായ ശകുന്തളയ്ക്ക് 60 വയസാണ് പ്രായം. ഈ ആശയകുഴപ്പം തീർക്കാനും മരിച്ചത് ശകുന്തള തന്നെയാണോയെന്ന് വ്യക്തമാകാനും ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ പൊലീസ് ശേഖരിച്ചു. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Read More: വീപ്പയിലെ മൃതദേഹം; കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ?

ഇവരുടെ കാലിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇതാണ് കേസിൽ നിർണ്ണായകമായത്. എന്നാൽ പ്രായം കേസിനെ കുഴക്കുന്നു. എന്നാൽ ശകുന്തള ന്യൂഡൽഹിയിലെവിടെയോ ഉണ്ടാകുമെന്നാണ് ബന്ധുക്കളുടെ വാദം. ഇതിനായി ന്യൂഡൽഹി പൊലീസുമായും കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസ് ഡൽഹിയിലെത്തി പരിശോധന നടത്തും.

മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിഎൻഎ പരിശോധന ഫലത്തിൽ ചേർച്ചയില്ലെങ്കിൽ പൊലീസിന് കൂടുതൽ പ്രതിസന്ധിയുണ്ടാകും.

Read More: കൊല്ലപ്പെട്ടത് സ്ത്രീയോ ട്രാൻസ്ജെന്ററോ? വീപ്പ കേസ് അന്വേഷിക്കാൻ 30 അംഗ പൊലീസ് പട

ഉയരമടക്കം മറ്റ് സൂചനകളും ശകുന്തളയുടേതുമായി ഒത്തുചേർന്നിട്ടുണ്ട്. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ മരിച്ചയാൾക്ക് 153 സെന്റിമീറ്റർ ഉയരമുണ്ടാകുമെന്നാണ് വ്യക്തമായത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ നിഗമനം ആകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കുമ്പളത്ത് പൊതുശ്മശാനത്തിന് സമീപത്ത് വീപ്പയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. മുകളിലും താഴെയും കോൺക്രീറ്റ് മിക്സ് വച്ചടച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് വെള്ളിയരഞ്ഞാണവും മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടും കണ്ടെത്തിയിരുന്നു. നോട്ട് നിരോധനത്തിന് മുൻപുളള അഞ്ഞൂറ് രൂപ നോട്ട് ചുരുട്ടിവച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഉദ്ദേശം ഒരു വർഷം മുൻപ് കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ