യുവാവിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

ബുധനാഴ്ച രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്

beaten to death

പത്തനംതിട്ട: സൗദിയിൽ വച്ച് മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കേരളത്തിലെത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം മാറിയ വിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തിയാണ് ഈ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചായിരിക്കും മൃതദേഹം മാറിയതെന്ന് പൊലീസ് പറയുന്നു. സൗദിയില്‍ ഡ്രൈവറായിരുന്നു മരിച്ച റഫീഖ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dead body changed pathanamthitta kerala saudi arabia

Next Story
ആരോപണങ്ങള്‍ തള്ളി സിപിഎം; അന്വേഷണം നടക്കട്ടെ എന്ന് എം.ബി. രാജേഷ് എംപിcpm election, cpm,
The moderation of comments is automated and not cleared manually by malayalam.indianexpress.com