കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാതെ തള്ളി. തുറന്ന കുഴിയില്‍ തള്ളിയ മൃതദേഹ അശിഷ്ടങ്ങള്‍ നായയും കാക്കയും മറ്റും പുറത്തേക്കിട്ടു. അനാട്ടമി ലാബില്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശേഷമുള്ള മൃതദേഹങ്ങളോടാണ് ഇത്തരത്തില്‍ പുറന്തള്ളിയത്.

കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് പോലും മൂടിയിട്ടില്ലാത്തതിനാൽ നായ്ക്കൾ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ വലിച്ച് കീറിയ നിലയിലാണ് കണ്ടെത്തിയത്. ലാബില്‍ നിന്നും കൈമാറിയാല്‍ കൃത്യമായി സംസ്കരിക്കണമെന്നാണ് വ്യവസ്ഥ. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഉത്തരവാദികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ