തിരുവനന്തപുരം: ഡേ കെയർ സെന്‍ററുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇനി സിസിടിവികൾ സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ ഡെകെയർ സെന്ററുകളിലും സിസിടിവി സ്ഥാപിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് എല്ലാ ഡേ കെയറുകളിലും സിസിടിവി സ്ഥാപിക്കണം എന്ന ഉത്തരവിറക്കിയത്. കൊച്ചിയിലെ ഡേ കെയറിൽ കുഞ്ഞിനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐജിയുടെ നിർദ്ദേശം.

ഡേ കെയറുകളിൽ ഒരു മാസത്തിനകം ക്യാമറകൾ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താൻ എസ്ഐമാർക്കാണ് റേഞ്ച് ഐജി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന ക്യാമറകൾ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ സ്മാർട്ട് ഫോണുകളിലോ കംപ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കണമെന്ന് ഐജിയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

കൊച്ചിയിൽ പിഞ്ചു കുഞ്ഞിനെ ഡേ കെയർ ഉടമസ്ഥ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ഡേ കെയറുകളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുണ്ട് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ