Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കോവിഡ്-19: രോഗ ബാധിതരുടെ വിവരം ചോർന്ന വിവരം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ദിവസേനയുള്ള വാർത്ത സമ്മേളനം വരെ പരിശോധന ഫലം രഹസ്യമാക്കിവയ്ക്കുന്നുവെന്ന ആരോപണത്തേയും മുഖ്യമന്ത്രി തള്ളി

CM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, pinarayi vijayan speech, Human Right Chain, മനുഷ്യ മഹാ ശൃംഖല, LDF, എൽഡിഎഫ്, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം ഭേദമായവരുടെ വിവരം പുറത്ത് പോകുന്നത് വലിയ പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി.

കാസർഗോഡ് ജില്ലയിൽ രോഗം ഭേദമായവരെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് ചില ഡോക്ടർമാർ ഫോണിൽ ബന്ധപ്പെട്ടത്. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ നിന്നുമാണ് ഇത്തരത്തിൽ കോളുകൾ വന്നതെന്നാണ് സൂചന.

Also Read: കോവിഡ്-19: ഭേദമായവരിൽ നിന്ന് രോഗം പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം; 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകൾ

ഫലപ്രദമായ ചികിത്സ ലഭിച്ചതിനാലാണ് അവർക്ക് രോഗം ഭേദമായത്. അതിൽ കൂടുതൽ എന്ത് ചികിത്സയാണ് അത്തരം ആളുകൾക്ക് കൂടുതൽ ലഭിക്കാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വിഷയം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കും

ദിവസേനയുള്ള വാർത്ത സമ്മേളനം വരെ പരിശോധന ഫലം രഹസ്യമാക്കിവയ്ക്കുന്നുവെന്ന ആരോപണത്തേയും മുഖ്യമന്ത്രി തള്ളി. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പറയാൻ മാത്രമാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Data leakage of covid 19 patients will be inquired says cm pinarayi vijayan

Next Story
പന്തീരാങ്കാവ് കേസ്: അലനും താഹയും ഒന്നും രണ്ടും പ്രതികൾ, എൻഐഎ കുറ്റപത്രം സമർപ്പിച്ചുUAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com