scorecardresearch

വരിഞ്ഞു മുറുക്കിയിട്ടും പിടിവിടാതെ ഷഹൽ, പെരുമ്പാമ്പിനെ രക്ഷിക്കുന്ന വീഡിയോ വൈറൽ

പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയാണ് ഷഹൽ കിണറിലേക്ക് ഇറങ്ങിയത്. പാമ്പിനെ പിടിച്ചതും ഷഹലിന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി

പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയാണ് ഷഹൽ കിണറിലേക്ക് ഇറങ്ങിയത്. പാമ്പിനെ പിടിച്ചതും ഷഹലിന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി

author-image
WebDesk
New Update
viral video, ie malayalam

തൃശൂർ: കിണറ്റിൽ വീണ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്ന ഫോറസ്റ്റ് വാച്ചറുടെ വീഡിയോ വൈറൽ. തൃശൂർ പേരാവണ്ണം സ്വദേശി ഷഗൽ ആണ് ജീവൻ പണയം വച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു. വീഡിയോ കണ്ടവരിൽ ഒരു വിഭാഗം ഷഹലിനു കയ്യടിക്കുമ്പോൾ മറ്റു ചിലർ വിമർശിക്കുന്നുമുണ്ട്. ജീവൻ അപകടത്തിൽപ്പെടുത്തിയുളള ഷഹലിന്റെ പ്രവൃത്തിയാണ് വിമർശനത്തിന് കാരണം.

Advertisment

ഇത് തന്റെ ജോലിയാണെന്നും മുൻപ് കിണറ്റിൽ അകപ്പെട്ട ഒരു രാജവെമ്പാലയെയും ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷഹൽ മനോരമ ന്യൂസിനോട് പറഞ്ഞത്.

പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയാണ് ഷഹൽ കിണറിലേക്ക് ഇറങ്ങിയത്. പാമ്പിനെ പിടിച്ചതും ഷഹലിന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി. എന്നിട്ടും പിടിവിടാതെ പാമ്പുമായി മുകളിലേക്കെത്തി. പക്ഷേ മുകളിലെത്തിയപ്പോൾ ഷഗലിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചയാളുടെ കൈയിൽ നിന്ന് വഴുതി വീണ്ടും താഴേക്കു വീണു. ഭാഗ്യത്തിന് യാതൊരു അപകടം പറ്റിയില്ല.

Advertisment

വീണ്ടും നടത്തിയ ശ്രമത്തിലാണ് പാമ്പിനെ കരയ്ക്കെത്തിച്ചത്. ഷഹലിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Snakes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: