scorecardresearch

Kerala Weather, Heavy Rain: കരകവിഞ്ഞ് പുഴകള്‍; കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു, ജാഗ്രതാ നിര്‍ദേശം

ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

author-image
WebDesk
New Update
Kerala Weather, Heavy Rain: കരകവിഞ്ഞ് പുഴകള്‍; കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു, ജാഗ്രതാ നിര്‍ദേശം

Kerala Weather, Heavy Rain: തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. സംസ്ഥാനത്തെ പുഴകള്‍ കരകവിഞ്ഞൊഴുകുന്നതാണ് പലയിടത്തും വലിയ തോതില്‍ വെള്ളം കയറാന്‍ കാരണം. ചാലക്കുടിയില്‍ കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

Advertisment

പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസമുണ്ടായതിനാൽ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണുള്ളത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ചാലക്കുടിപുഴയുടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.

പെരിയാറിലും ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഇന്ന് മഴയുടെ തോതിൽ നേരിയ കുറവുള്ളതിനാൽ പെരിയാർ കരകവിഞ്ഞൊഴുകില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. പെരിയാർ കര കവിഞ്ഞൊഴുകിയാൽ ആലുവ ഭാഗത്ത് വെള്ളക്കെട്ട് അതിരൂക്ഷമാകും.

Read Also: വയനാട് ദുരിതക്കയത്തില്‍; മണ്ണിനടിയില്‍ നിന്ന് മൃതദേഹം

പത്തനംതിട്ടയിൽ മഴ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. അതിനാൽ പമ്പയിലും മറ്റ് നദികളിലും ജലനിരപ്പ് അമിതമായി ഉയർന്നിട്ടില്ല. പമ്പ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്.

Advertisment

ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയായി ഉയർത്തി. നേരത്തെ 45 സെന്റിമീറ്റർ ആണ് തുറന്നിട്ടുണ്ടായിരുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ മണിയാര്‍, ഇടുക്കിയില്‍ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളത്ത് മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍ക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകൾ ഇന്നലെ തുറന്നിരുന്നു. പ്രദേശ വാസികള്‍ ജാഗ്രത പുലര്‍ത്തുക. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വീടുകളില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടാല്‍ അനുസരിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കുന്നു.

Kerala Floods Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: