തിരുവനന്തപുരം: ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി.

ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് സംരക്ഷണം തേടാനും നിർദേശം നൽകിയിട്ടുണ്ട്. എ​‌​സ്‌​സി‌, എ​​സ്ടി അ​​തി​​ക്ര​​മം ത​​ട​​യ​​ൽ നി​​യ​​മം ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തിരേയാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാൽ നാളെ ബസ്സുകൾ നിരത്തിൽ ഇറക്കിയാൽ കത്തിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാൻ ബസ് ഉടമകൾ ശ്രമിക്കണമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുന്പോൾ ബസുടമകൾ സഹകരിക്കാറുണ്ടെന്നും, അവരുടെ ഹർത്താൽ പരാജയപ്പെടുത്തുമെന്നുളള പ്രതികരണങ്ങൾ ഇവരിൽ നിന്നും ഉണ്ടാകാറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.

സു​​പ്രീ​​കോ​​ട​​തി വി​​ധി മ​​റി​​ക​​ട​​ക്കാ​​നും ജ​​നാ​​ധി​​പ​​ത്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​നും പാ​​ർ​​ല​​മെ​​ന്‍റ് നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണം. ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് 25നു ​​രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും ഗീ​​താ​​ന​​ന്ദ​​ൻ പ​​റ​​ഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ