scorecardresearch
Latest News

നാളത്തെ ഹർത്താലിന് ബസ് നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ

ബസ് ഉടമകളുടെ നിലപാട് ഇരട്ടത്താപ്പാണെന്നും എം. ഗീതാനന്ദൻ

നാളത്തെ ഹർത്താലിന് ബസ് നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ
ഗീതാനന്ദൻ

കോട്ടയം: തിങ്കളാഴ്ചത്തെ നടത്തുന്ന ഹർത്താലിൽ ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാൻ ബസ് ഉടമകൾ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുന്പോൾ ബസുടമകൾ സഹകരിക്കാറുണ്ടെന്നും, അവരുടെ ഹർത്താൽ പരാജയപ്പെടുത്തുമെന്നുളള പ്രതികരണങ്ങൾ ഇവരിൽ നിന്നും ഉണ്ടാകാറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.

സു​​പ്രീ​​കോ​​ട​​തി വി​​ധി മ​​റി​​ക​​ട​​ക്കാ​​നും ജ​​നാ​​ധി​​പ​​ത്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​നും പാ​​ർ​​ല​​മെ​​ന്‍റ് നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണം. ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് 25നു ​​രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും ഗീ​​താ​​ന​​ന്ദ​​ൻ പ​​റ​​ഞ്ഞു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dalith harthal in kerala will block bus services says dalith harthal