scorecardresearch

കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല, ജാതീയമായി അധിക്ഷേപിച്ചു; സംഗീതയുടെ മരണത്തിൽ പരാതിയുമായി കുടുംബം

2020 ഏപ്രിലിലാണ് സംഗീതയും തൃശൂര്‍ സ്വദേശി സുമേഷും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

dalit women, suicide, ie malayalam

കൊച്ചി: കൊച്ചിയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം. ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും മൂലമാണ് സംഗീത ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ജൂൺ ഒന്നിനാണ് സംഗീത മരിച്ചത്.

2020 ഏപ്രിലിലാണ് സംഗീതയും തൃശൂര്‍ സ്വദേശി സുമേഷും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങിയെന്നും ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും കുടുംബം പറയുന്നു. പൊലീസ് ഇടപെട്ടാണ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചത്. വീട്ടിലെത്തിയ സംഗീത തൂങ്ങി മരിക്കുകയായിരുന്നു.

സംഗീതയുടെ മരണത്തിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുന്നുവെന്നാണ് സംഗീതയുടെ വീട്ടുകാർ പറയുന്നത്. അതേസമയം, സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും സുമേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതി ഒളിവില്ലെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dalit women suicide family says domestic abuse