scorecardresearch

ദലിത് ആക്റ്റിവിസ്റ്റിന്റെ രോഗിയായ പിതാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു, സിപിഎം എന്ന് ആരോപണം

മര്‍ദ്ദനമേറ്റ പീറ്ററിനെ (68) ചികിത്സയ്ക്കായ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മര്‍ദ്ദനമേറ്റ പീറ്ററിനെ (68) ചികിത്സയ്ക്കായ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ദലിത് ആക്റ്റിവിസ്റ്റിന്റെ രോഗിയായ പിതാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു, സിപിഎം എന്ന് ആരോപണം

കോട്ടയം : ദലിത് ആക്റ്റിവിസ്റ്റ് ഷിബി പീറ്ററിന്റെ രോഗിയായ പിതാവിനെ മൂന്നുപേര്‍ അടങ്ങുന്ന സംഘം വീട്ടില്‍ കയറി കയ്യേറ്റം ചെയ്തു. സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറിയാണ് താന്‍ എന്ന വെല്ലുവിളിയോടെയായിരുന്നു ആക്രമണം. മര്‍ദ്ദനമേറ്റ പീറ്ററിനെ (68) ചികിത്സയ്ക്കായ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

ഉച്ച രണ്ടുമണിയോടെയാണ് മൂന്നുപേര്‍ അടങ്ങുന്ന സംഘം പീറ്റര്‍ താമസിക്കുകയായിരുന്ന ചിങ്ങവനത്തിലെ വീട്ടിലേക്ക് കയറി ചെല്ലുന്നത്. സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറിയായ രാജേന്ദ്രന്‍ എന്ന് പരിചയപ്പെടുത്തിയ ആളും മറ്റ് രണ്ടുപേരും ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് പീറ്ററിന്റെ മകനും ദലിത് ആക്റ്റിവിസ്റ്റുമായ ഷിബി പീറ്റര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് വ്യക്തമാക്കി.

" നിങ്ങള്‍ ഇവിടെ നിന്നും ഇറങ്ങണം. ഇപ്പോള്‍ തന്നെ ഇവിടത്തെ സാധനങ്ങള്‍ പുറത്തിടും എന്ന് പറഞ്ഞായിരുന്നു അവര്‍ അക്രമം തുടങ്ങിയത്. ആദ്യം അമ്മയെ തള്ളിയിട്ട അവര്‍ പിന്നീട് രോഗാവസ്ഥയില്‍ കഴിയുന്ന അച്ഛനേയും കൈയ്യേറ്റം ചെയ്തു. ഒരു മാസം മുന്‍പ് വയറ്റില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ ക്ഷീണിതനായി കഴിയുകയാണ് അച്ഛന്‍. ഫോണില്‍ പോലും സംസാരിക്കാനാകാത്ത ഒരാളെ ഇത്തരത്തില്‍ മാര്‍ദ്ദിച്ചത് ഗുണ്ടായിസമാണ്. " ഷിബി പീറ്റര്‍ പറഞ്ഞു.

സിഎസ്ഐ സഭയില്‍ ഉപദേശിയായിരുന്ന പീറ്റര്‍ സഭയില്‍ ദലിത് ക്രൈസ്തവരുടെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിശ്വാസ വിമോചന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ദലിത് ക്രൈസ്തവ വിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യോ ഇക്കണോമിക് ഡവലപ്മെന്‍റ് സര്‍വ്വീസ് എന്ന സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഈ സംഘടനയുടെ ആസ്ഥാനം കൂടിയാണ് ചിങ്ങവനത്തെ വീട്.

Advertisment

അച്ഛന്‍ പീറ്ററുമായോ കുടുംബവുമായോ സിപിഎമ്മിന് പ്രശ്നം ഒന്നും ഇല്ലെന്നും അച്ഛനെ മര്‍ദ്ദിച്ചത് തന്നോടുള്ള പകപോക്കലിന്റെ ഭാഗമായി ആയിരിക്കാം എന്നുമാണ് ഷിബിന്‍ സംശയിക്കുന്നു. ദലിത് ക്രൈസ്തവനായ കെവിന്റെ ദുരഭിമാന കൊലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി ആരോപിച്ചു കൊണ്ട് ഷിബിന്‍ ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. ഈ പോസ്റ്റിനെ പിന്‍പറ്റി സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഷിബിന്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തിട്ടില്ല എന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി.

Dalit Atrocity Dalit Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: