അറബി കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ, കടൽ ക്ഷോഭിക്കും

ഒക്ടോബർ 2ന് സംസ്ഥാനത്ത് കനത്ത മഴക്കും സാധ്യതയുണ്ട്

rain, rainfall, ie malayalam

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 5 വരെ കേരളത്തിലും ലക്ഷ്വദ്വീപിലും പലയിടങ്ങളിലും മഴ പെയ്യും. ഒക്ടോബർ 2ന് സംസ്ഥാനത്ത് കനത്ത മഴക്കും സാധ്യതയുണ്ട്.

അറബി കടലിൽ ഒക്ടോബര്‍ 6-ാം തീയതി ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിര്‍ദേശിക്കുന്നു.

അതേസമയം ഇന്നലെ സംസ്ഥാനത്ത് പല ഇടങ്ങളിലും മഴ തുടർന്നു. ഇടുക്കി, തിരുവന്തപുരം, പത്തനംതിട്ട, വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് മഴ പെയ്തത്. മൂന്നാർ, കോന്നി, വൈത്തിരി മേഖലകളിലാണ് ഉയർന്ന മഴ രേഖപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Daily weather report rain is mostly like to occur in kerala

Next Story
ശബരിമല; സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് പിണറായി വിജയൻKerala Floods UAE 700 Crores Pinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express