Latest News

വിസിക്ക് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല, മറുപടി കണ്ട് ഞെട്ടി; ചാൻസലറെ ധിക്കരിച്ചു: ഗവർണർ

രാഷ്ട്രപതിക്ക് ഡീ-ലിറ്റ് നൽകാൻ ശിപാർശ ചെയ്‌തെന്ന് ഗവർണർ സമ്മതിച്ചു

Kerala Governor
Photo: Screen Grab

തിരുവനന്തപുരം: കേരള സർവകലാശാല വിസിക്ക് രണ്ടു വരി പോലും തെറ്റില്ലാതെ എഴുതാനറിയില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി തനിക്കു നൽകിയ മറുപടി കത്ത് കണ്ട് ഞെട്ടിയെന്നും അതിൽ നിന്നും മുക്തനാവാൻ പത്തു മിനിറ്റ് വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഡി-ലിറ്റ് വിവാദം വിശദീകരിക്കുന്നതിനിടയിലാണ് ഗവർണറുടെ വിമർശനം.

രാഷ്ട്രപതിക്ക് ഡീ-ലിറ്റ് നൽകാൻ ശിപാർശ ചെയ്‌തെന്ന് ഗവർണർ സമ്മതിച്ചു. എന്നാൽ വിസി ശുപാർശ തള്ളി. അത് ഫോണിലൂടെയാണ് അറിയിച്ചത് അതിനാൽ എഴുതി തരാൻ ആവശ്യപ്പെട്ടു. ഡിസംബർ അഞ്ചിനാണ് വിസിയുടെ മറുപടി കത്ത് ലഭിച്ചത്.

അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. തുടര്‍ന്ന് വിസിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി പറഞ്ഞു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. ചാന്‍സലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിച്ചു. പുറത്തുനിന്ന് ആരോ ഇടപെടൽ നടത്തിയതായി തോന്നി. ഇതുവരെ താൻ കടുത്ത നടപടികൾ ഒന്നും എടുത്തിട്ടില്ല. എന്നാൽ ഇനി അത് പറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read: എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: D litt controversy governor against vice chancellor

The moderation of comments is automated and not cleared manually by malayalam.indianexpress.com