കൊച്ചി: മൾട്ടിപ്ലകസ് തിയേറ്റർ കോംപ്ലക്സ് ആയ ഡി-സിനിമാസ് നിർമിക്കാൻ നടൻ ദിലീപ് ചാലക്കുടിയിലെ ഒരേക്കർ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫിസ് തൃശൂർ ജില്ലാ കലക്ടർക്കു നിർദേശം നൽകി. വ്യാജ ആധാരങ്ങൾ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം ഉയർന്നിരുന്നു.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു–കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.