/indian-express-malayalam/media/media_files/2025/10/21/rain-alerts-kerala-rain-2025-10-21-14-09-39.jpg)
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മലാക്ക കടലിടുക്കിൽ രൂപം കൊണ്ട തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി മാറി. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Also Read: ലൈംഗിക ആരോപണം: രാഹുൽ നിരപരാധിയെന്ന സുധാകരന്റെ പരാമർശം തള്ളി കെ.മുരളീധരൻ
അതിനിടെ, കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറും മഞ്ഞുമ്മൽ ബോയ്സ് താരവും അടക്കം സ്ഥാനാർത്ഥികൾ
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
നവംബർ 25 - 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുള്ളത്. നവംബർ 29 ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, നവംബർ 25 ന് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും, നവംബർ 26 മുതൽ 28 വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
Also Read: ശബരിമല സ്വർണക്കൊള്ള: അന്വേഷണ സമയപരിധി നാളെ തീരും, പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read More: ഐഎഫ്എഫ്കെ: ആദ്യദിനം 5000 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us