Kerala Rain Weather Highlights: തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടേ ചുഴലിക്കാറ്റായി മാറിയെന്ന് അമേരിക്കൻ നേവൽ ഏജൻസിയായ ജെടിഡബ്ള്യുസി (JointTyphoon Warning Centre)യുടെ റിപ്പോർട്ട്. മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വന്നിട്ടില്ല.
ഇതേസമയം അറബിക്കടലിലെ ന്യുനമർദം അതിതീവ്ര ന്യൂനമർദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വൈകുന്നേരം അറിയിച്ചു. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത നിർദേശവും നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അവസാന റിപ്പോർട്ട് പ്രകാരം, തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്രന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 19 കിമീ വേഗതയിൽ വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് 14 മെയ് 2021 ന് വൈകുന്നേരം 5.30 ന് ലക്ഷദ്വീപിനടുത്ത് എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 55 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 290 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായും മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനമില്ല. തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെളളം കയറി. തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
കോഴിക്കോട് ചാലിയത്ത് ശക്തമായ കടലാക്രമണം. കടലുണ്ടി പഞ്ചായത്തിലെ ഒന്ന്, 19, 20, 22 വാർഡുകളിൽ രൂക്ഷമായ കടൽ ക്ഷോഭം. കടൽക്ഷോഭം രൂക്ഷമായ എറണാകുളം ജില്ലയിലെ തീരമേഖലയായ ചെല്ലാനത്ത് ജനങ്ങൾ ദുരിതത്തിൽ. നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് കടൽക്ഷോഭം രൂക്ഷമായത്. ക്യാമ്പിലേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് യൂബർ ഡ്രൈവറായ ആന്റണി ജാക്സൺ പറഞ്ഞു. വീടുകളിൽ വെളളം കയറിയിട്ടുണ്ട്.റോഡിൽ മുഴുവൻ വെളളമാണ്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജാക്സൺ പറഞ്ഞു.
തൃശൂരില്‍ ഇന്നു പുലർച്ചെ നാല് മുതല്‍ മഴ തുടങ്ങി. തൃശൂർ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷമാണ്. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം. തിരുവനന്തപുരത്ത് പൂന്തുറ ചേരിയാമുട്ടം മേഖലയിൽ കടലാക്രമണം ശക്തമായി. മലപ്പുറം പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയതായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവന്യൂനമർദമായി മാറി. മേയ് 14 ന് രാവിലെ 8.30 ന് ലക്ഷദ്വീപിനടുത്തെത്തി. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കണ്ട്രോള് റൂമുകൾ തുറന്നു
ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു സഹായത്തിനു വിളിക്കാം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ – 0484- 24 23513മൊബൈൽ – 7902 200300വാട്ട്സ് അപ്പ് – 94000 21 077.
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ: ആലുവ – 0484 2624052കണയന്നൂർ – 0484 – 2360704കൊച്ചി- 0484- 2215559കോതമംഗലം – 0485- 2860468കുന്നത്തുനാട് – 0484- 2522224മുവാറ്റുപുഴ – 0485- 2813773പറവൂർ – 0484- 2972817.
ആലപ്പുഴ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നമ്പറുകൾ: കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ). താലൂക്ക്: ചേർത്തല- 0478 2813103. അമ്പലപ്പുഴ- 0477 2253771. കുട്ടനാട്-0477 2702221. കാർത്തികപ്പള്ളി- 0479 2412797. മാവേലിക്കര-0479 2302216. ചെങ്ങന്നൂർ- 0479 2452334.
അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടേ ചുഴലിക്കാറ്റായി മാറിയെന്ന് അമേരിക്കൻ നേവൽ ഏജൻസിയായ ജെടിഡബ്ള്യുസി (JointTyphoon Warning Centre)യുടെ റിപ്പോർട്ട്. മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വന്നിട്ടില്ല.
തെക്ക് കിഴക്കൻ അറബിക്കടലിൽ അതിതീവ്രന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 19 കിമീ വേഗതയിൽ വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് 14 മെയ് 2021 ന് വൈകുന്നേരം 5.30 ന് ലക്ഷദ്വീപിനടുത്ത് എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 55 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 290 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായും മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്.
കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്.
നാല് ക്യാമ്പുകളിലായി 83 ആളുകൾ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി സി സി, സി എഫ് എൽ ടി സി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമായി. തണ്ണിത്തുറ, പത്തുമുറി, അജ്മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. വരും ദിവസങ്ങളിലും കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഇവർക്കുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ചാവക്കാട് പോലീസ്, കോസ്റ്റൽ പോലീസ് എന്നിവരുടെ സഹായത്തോടെ ജനങ്ങൾക്ക് മാറി താമസിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മൈക്ക് അനൗൺസ്മെന്റ് മുഖേന നടത്തി.

ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് മുഖ്യമന്ത്രി. “ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്.”
“കരസേനയുടെ ഡിഎസ്സി ഒരു ടീമിനെ കാസർകോടും രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ 2 സംഘങ്ങള്‍ തിരുവനന്തപുരത്ത് സ്റ്റാന്‍ഡ്ബൈ ആയി സജ്ജമാണ്. ഒരു എഞ്ചിനിയറിങ് ടാസ്ക് ഫോഴ്സ് ബംഗളുരുവില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഇവരെ സംസ്ഥാന പോലീസും അഗ്നിശമന രക്ഷാസേനയും പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സഹായിക്കും.” മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇന്ന് രാത്രി അതിതീവ്ര മഴക്ക് സാധ്യത. നിലവിൽ അതിതീവ്ര ന്യൂനമർദമായി തുടരുന്ന ന്യൂനമർദം ചുഴലിക്കാറ്റായി നാളെ ഉച്ചയോടെ കേരളാ തീരം വിടാൻ സാധ്യത. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.
അറബിക്കടലില്‍ കേരള, ലക്ഷദ്വീപ് ഭാഗത്ത് കപ്പൽ ഗതാഗതം നിരോധിച്ചു. എല്ലാ തുറമുഖങ്ങളിലും മുന്നറിയിപ്പും പുറപ്പെടുവിച്ചു
ദേശീയ ദുരന്ത നിവാരണ സേന ആലപ്പുഴയിലെത്തി. 3 ഓഫീസർമാരടക്കം 23 പേരാണുള്ളത്.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ അതീവ ജാഗ്രത പുലർത്തി വരികയാണെന്നും മുപ്പത് അംഗങ്ങളുള്ള ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. നാലു മീറ്റർ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനവാസ മേഖല ഉൾപ്പെടുന്ന മുസോഡി, ചേരങ്കൈ, കാപ്പിൽ, അഴിത്തല തൈക്കടപ്പുറം തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ റവന്യു, ഫിഷറീസ്, തീരദേശ പൊലീസ് എന്നിവർക്ക് കലക്ടർ നിർദ്ദേശം നൽകി. നാല് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കളക്ടറേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

ഷട്ടറുകൾ ഉയർത്തിയ ഭൂതത്താൻകെട്ട് ഡാം
ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് 12 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ വെള്ളം ക്രെസ്റ്റ് ലെവലില്‍ എത്തുകയുള്ളൂ എന്നതിനാല്‍ നിലവില്‍ ഭീഷണിയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുളള യോഗം വിലയിരുത്തി. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് മേയ് 7 മുതല്‍ മൂന്ന് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിനാല്‍ 40 സെന്റി മീറ്റര്‍ താഴ്ന്നിട്ടുണ്ട്. ആയതിനാല്‍ ഇവിടെയും ഭീഷണിയില്ല. ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്ക് പുറമെ എല്ലാ പഞ്ചായത്തുകളിലും സന്നദ്ധ സേന സജ്ജമാണ്. ജില്ലാ പഞ്ചായത്തിന്റെ സന്നദ്ധ സേനയും റെഡ് ക്രോസും താലൂക്ക് അടിസ്ഥാനത്തില്‍ റെസ്ക്യൂ ടീമുകളും രംഗത്തുണ്ടാകും. ചെന്നൈയില്‍ നിന്ന് 23 അംഗ ദേശീയ ദുരന്ത പ്രതികരണ സേന വെള്ളിയാഴ്ച വൈകീട്ടോടെ ജില്ലയില്‍ എത്തും.
വയനാട് ജില്ലയില്‍ നാളെ (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന കുന്നിന് പ്രദേശങ്ങള്‍ക്കു താഴെയും പുഴകളോടും തോടുകളോടും ചേര്‍ന്നും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുൾപ്പടെ 36 അന്തേവാസികളാണുള്ളത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 3 പുരുഷന്മാരും 3 സ്ത്രീകളും 2 കുട്ടികളുമുൾപ്പടെ 8 പേരാണുള്ളത്.
കോഴിക്കോട് ചാലിയത്ത് ശക്തമായ കടലാക്രമണം. കടലുണ്ടി പഞ്ചായത്തിലെ ഒന്ന്, 19, 20, 22 വാർഡുകളിൽ രൂക്ഷമായ കടൽ ക്ഷോഭം
കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജനങ്ങൾ ദുരിതത്തിൽ. ക്യാമ്പിലേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് യൂബർ ഡ്രൈവറായ ആന്റണി ജാക്സൺ പറഞ്ഞു. വീടുകളിൽ വെളളം കയറിയിട്ടുണ്ട്.റോഡിൽ മുഴുവൻ വെളളമാണ്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജാക്സൺ പറഞ്ഞു.

ചെല്ലാനത്ത് നിന്നുളള കാഴ്ച
തൃശൂരില്‍ ഇന്നു പുലർച്ചെ നാല് മുതല്‍ മഴ തുടങ്ങി. തൃശൂർ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷമാണ്. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവന്യൂനമർദമായി മാറി. 1മേയ് 14 ന് രാവിലെ 8.30 ന് ലക്ഷദ്വീപിനടുത്തെത്തി. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
സംസ്ഥാനത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകൾ. 87 പേരെ ക്യാമ്പുകളിൽ മാറ്റി പാർപ്പിച്ചു
കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. മേയ് 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-50 കി.മീ.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയതായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മേയ് 15 രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തുക
കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു കപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കൊല്ലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വീടുകളിൽ വെളളം കയറി.
തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധര്‍മമുടമ്പ്, കാലടി പ്രദേശങ്ങളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ തീരമേഖയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് കടൽക്ഷോഭം രൂക്ഷമായത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്ന ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.
സംസ്ഥാനത്ത് നാലു ക്യാമ്പുകളിലായി 87 പേരെ മാറ്റിപാർപ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയിൽ നാലും എറണാകുളത്ത് എട്ടും പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4,23,080 പേരെ താമസിപ്പിക്കാൻ കഴിയും.
കോഴിക്കോട് കസബയിൽ തൊപ്പയിൽ ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് 25 വീടുകളിൽ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവർ ബന്ധുവീടുകളിലേക്ക് മാറി.
കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ടൗട്ടി ചുഴലിക്കാറ്റായി മാറി ഞായറാഴ്ച തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്നും കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്നും ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശിഗന് ഏഷ്യനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെ മഴ കനക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറില്‍ മണിക്കൂറിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.