കൊച്ചി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ആസ്ഥാനമായ കവരത്തി ദ്വീപിന് തൊട്ടടുത്തെത്തി. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത ഇപ്പോൾ കാറ്റിനുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ചുഴലിക്കാറ്റ് ദ്വീപിലാകെ കനത്ത നാശനഷ്ടങ്ങൾ വിതച്ചേക്കുമെന്ന ഭീതിയാണ് ഉള്ളത്.
വെള്ളപ്പൊക്കത്തില്‍ ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. കല്‍പ്പേനിയില്‍ നിന്നും അഞ്ച് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്നും മുന്നറിയിപ്പുണ്ട് . പുലർച്ചെ രണ്ടരയോടെ ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തെത്തും. ദേശീയ ദുരന്ത നിവാരണ സേന നാളെ പുലർച്ചെ കവരത്തിയിലെത്തും.