തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് 11 ഓളം ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കൊച്ചുവേളി പാസഞ്ചറും തിരിച്ചുളള യാത്രയും റദ്ദാക്കി. പുനലൂർ-കന്യാകുമാരി പാസഞ്ചറും കൊല്ലം-കന്യാകുമാരി മെമുവും റദ്ദാക്കി. എഗ്മോർ-കൊല്ലം എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-തിരുച്ചിറപ്പളളി ഇന്റർസെറ്റി തിരച്ചിറപ്പളളിയിൽ നിന്ന് പുറപ്പെടും. കന്യാകുമാരി-മുബൈ എക്സ്പ്രസ് പുറപ്പെടാൻ വൈകും.

കൊല്ലം-ചെന്നൈ എഗ്മോർ തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. തിരുവനന്തപുരം ട്രിച്ചി തിരുവനന്തപുരത്തിനും തിരുനെൽവേലിക്കുമിടയിൽ റദ്ദാക്കി.

തെക്കൻ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ഓഖി ചുഴലിക്കൊടുങ്കാറ്റാണ് മഴയ്ക്ക് കാരണം. വരുന്ന 48 മണിക്കൂറിൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ