തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റ് ഭീഷണി വിതക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊങ്കണ്‍ വഴിയുള്ള പ്രത്യേക ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. എറണാകുളത്തു നിന്നു ഡല്‍ഹി-നിസാമുദ്ദീനിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ട മംഗള എക്‌സ്പ്രസ് (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പൂനെ, മന്‍മാഡ് വഴി തിരിച്ചുവിട്ടു.
തിരുവനന്തപുരത്തു നിന്നു കുര്‍ള എല്‍ടിടിയിലേക്കു ഇന്നലെ പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പൂനെ, കല്യാണ്‍ വഴി തിരിച്ചുവിട്ടു. കുര്‍ള എല്‍ടിടിയില്‍ നിന്ന് ഇന്നു രാവിലെ 11.40നു പുറപ്പെടേണ്ടിയിരുന്ന നേത്രാവതി എക്‌സ്പ്രസ് (6345 )വൈകീട്ട് ആറിനു പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കു പുറപ്പെട്ട പ്രത്യേക ട്രെയിന്‍ (02432) സൂറത്ത്, വസായ് റോഡ്, കല്യാണ്‍, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.
അതേസമയം നിസർഗ ചുഴലിക്കാറ്റ് വീശിത്തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മണ്ണിടിച്ചിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാകുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അലിബാഗിൽ നിന്ന് 40 കിലോമീറ്റർ തെക്കും, മുംബൈയിൽ നിന്ന് 95 കിലോമീറ്ററും തെക്കും, സൂറത്തിന് (ഗുജറാത്ത്) 325 കിലോമീറ്ററുമാണ് തെക്കുമായാണ് കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് 19 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദം നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്രെയിനുകൾ തിരിച്ചു വിട്ടത്. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന നിസർഗ തീരം തൊടുന്ന സമയത്ത് 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാകും കാറ്റ് കരയിലേക്കു കയറുക.
നിലവിൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. അലിബാഗിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ, കാറ്റ്, കടല്‍കയറ്റം കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്നതോടെ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ ബുധന്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കു കയറും.
നിസര്‍ഗ ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ മുബൈ, പാല്‍ഗാര്‍, താനെ, റായ്ഗഡ് എന്നീ ജില്ലകളിൽ കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. പാൽഘറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10
— IE Malayalam (@IeMalayalam) June 2, 2020