തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയും കാറ്റും. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കപ്പം കാറ്റും ആഞ്ഞടിക്കുന്ന സാഹചര്യമാണുള്ളത്. വൈകുന്നേരത്തോടെയോ രാത്രിയോടെയോ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യത

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

*2020 സെപ്റ്റംബർ 6 : തിരുവനന്തപുരം, പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ.*
*2020 സെപ്റ്റംബർ 7: മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് .*
*2020 സെപ്റ്റംബർ 8 : പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം.*
*2020 സെപ്റ്റംബർ 9 : കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്.*
*2020 സെപ്റ്റംബർ 10 : മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ്.*

Read Also: നായികാപ്രാധാന്യമുള്ള ചിത്രവുമായി ഐശ്വര്യ ലക്ഷ്‌മി; രസകരമായ പോസ്റ്റർ പുറത്തിറക്കി

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല.

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക.

പ്രത്യേക ജാഗ്രത നിർദേശം.

06-09-2020 മുതൽ 10-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ: കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

06-09-2020 & 07-09-2020: കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

10 -09-2020: ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.