തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ ഫാനി ചുഴലിക്കാറ്റായി​ രൂപപ്പെട്ടു. രണ്ട്​ ദിവസത്തിനുള്ളിൽ അതി തീവ്രചുഴലിക്കാറ്റായി ഫാനി മാറുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്​. ചുഴലിക്കാറ്റിനെ തുടർന്ന്​ 29, 30 തീയതികളിൽ കേരളത്തിൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തിയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതായും മുന്നറിയിപ്പുണ്ട്.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ ഏപ്രിൽ 29ന്​ കോട്ടയം, എറണാകുളം, ഇടുക്കി തൃശൂർ, മലപ്പുറം, പാലക്കാട്​, കോഴിക്കോട്​, വയനാട്​ ജില്ലകളിൽ യെ​ല്ലോ അലെർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​​. ഏപ്രിൽ 30ന്​ കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്​, മലപ്പുറം, വയനാട്​ ജില്ലകളിലും യെല്ലോ അലെർട്ട്​ നൽകിയിട്ടുണ്ട്​.
കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook