Cyclone Burevi: തിരുവനന്തപുരം: ‘ബുറെവി’ ചുഴലിക്കാറ്റ് മാന്നാർ ഉൾകടലിൽ പതുങ്ങിയിരിക്കുന്നു. തമിഴ്നാട് തീരം കയറാൻ വിമുഖത കാണിക്കുന്നതായി കാലാവസ്ഥ വകുപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്നാട് തീരത്ത് കര തൊടാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയായിരിക്കും.
ബുറേവി ചുഴലിക്കാറ്റ് മാന്നാർ ഉൾക്കടലിൽ തന്നെ അവസാനിക്കാൻ സാധ്യത. ഇന്ത്യൻ തീരം തൊടാൻ മടിച്ചു നിൽക്കുകയാണ് ചുഴലിക്കാറ്റ്. നിലവിൽ മാന്നാർ ഉൾക്കടലിലാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറുകളായി ഉൾക്കടലിൽ തന്നെയാണ് സ്ഥാനം. ഉൾക്കടലിൽ കൂടുതൽ സമയം നിലനിൽക്കുമ്പോൾ ചുഴലിക്കാറ്റിന്റെ തീവ്രതയും വേഗതയും കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. അങ്ങനെവന്നാൽ മാന്നാർ ഉൾക്കടലിൽവച്ച് തന്നെ ചുഴലിക്കാറ്റിന് അന്ത്യമായേക്കും.
ചുഴലിക്കാറ്റ് കേരളത്തിൽ കര തൊടുക ശക്തി കുറഞ്ഞ ന്യൂനമർദമായി. നേരത്തെ പ്രവചിച്ചതുപോലെ വിനാശകാരിയായിരിക്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30-40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്കാണ് സാധ്യത.
കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.
ചുഴലിക്കാറ്റ് ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചിരുന്നു. കന്യാകുമാരി ജില്ലയിലൂടെ ഉച്ചയോടെ ന്യൂനമർദം കേരളത്തിലെത്തും. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിർത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.
ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി അറബിക്കടലിലേക്കു നീങ്ങുമെന്നാണു പ്രവചനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കാറ്റിന്റെ വേഗത കുറയുന്നതിനാൽ വലിയ നാശനഷ്ടം ബുറേവി കേരളത്തിൽ ഉണ്ടാക്കാനിടയില്ലെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എങ്കിലും എങ്കിലും ജാഗ്രതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട് തീരത്തേക്കു പ്രവേശിക്കുമ്പോൾ മാത്രമേ കേരളത്തിൽ ഇതിന്റെ സഞ്ചാരപാതയും സ്വഭാവവും എന്തെന്നു കൃത്യമായി നിർണയിക്കാനാകൂ. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം – കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ ഇതു കടന്നുപോകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ മാറ്റം വന്നിരുന്നു. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട.
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബുറെവി ശ്രീലങ്കന്‍ തീരം തൊട്ടത്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
Live Blog
Cyclone Burevi to Hit Tamil Nadu Today Live Updates:
ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായുമാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമായി. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചു.
ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം തീരങ്ങള്‍ക്കിടയിലൂടെ ചുഴലിക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
ബുറെവിയുടെ പ്രഭാവം കൊണ്ട് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. പുതുച്ചേരി തീരത്തും കനത്ത മഴയാണ് പെയ്യുന്നത്.
ഡിസംബർ 4ന് ഇടുക്കി, ഡിസംബർ 5ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.
ഡിസംബർ നാലിന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം; ഡിസംബർ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ; 2020 ഡിസംബർ ആറിന് എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഡിസംബർ 3 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ പൂർണ തോതിൽ പുനരാരംഭിക്കും.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ പൂർണ തോതിൽ പുനരാരംഭിക്കും.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യത. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.
കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത.
അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കരുതുന്നു.
അതിതീവ്ര ന്യൂനമർദം 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപം
മാന്നാർ കടലിടുക്കിൽ തുടരുന്ന ‘ബുറെവി’ കേരളത്തിലേക്ക് എത്തുമ്പോൾ ദുർബല ന്യൂനമർദമാകും. മണിക്കൂറിൽ 30 നും 40 നും ഇടയിൽ വേഗതയായിരിക്കും കാറ്റിനുണ്ടാകുക. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു ഏർപ്പെടുത്തിയ വിലക്ക് തുടരും.
ബുറേവി ചുഴലിക്കാറ്റ് മാന്നാർ ഉൾക്കടലിൽ തന്നെ അവസാനിക്കാൻ സാധ്യത. ഇന്ത്യൻ തീരം തൊടാൻ മടിച്ചു നിൽക്കുകയാണ് ചുഴലിക്കാറ്റ്. നിലവിൽ മാന്നാർ ഉൾക്കടലിലാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറുകളായി ഉൾക്കടലിൽ തന്നെയാണ് സ്ഥാനം. ഉൾക്കടലിൽ കൂടുതൽ സമയം നിലനിൽക്കുമ്പോൾ ചുഴലിക്കാറ്റിന്റെ തീവ്രതയും വേഗതയും കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. അങ്ങനെവന്നാൽ മാന്നാർ ഉൾക്കടലിൽവച്ച് തന്നെ ചുഴലിക്കാറ്റിന് അന്ത്യമായേക്കും.
ഇന്ത്യൻ തീരം തൊടാൻ മടിച്ച് ബുറെവി ചുഴലിക്കാറ്റ്. മന്നാർ ഉൾക്കടലിലാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ സ്ഥാനം. തമിഴ്നാട് തീരം തൊട്ടിട്ടില്ല. ഇന്ന് ഉച്ചകഴിയുന്നതോടെ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറയും.
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയ്യാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ചുഴലിക്കാറ്റ് ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചിരുന്നു. കന്യാകുമാരി ജില്ലയിലൂടെ ഉച്ചയോടെ ന്യൂനമർദം കേരളത്തിലെത്തും. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിർത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.
ബുറെവി ചുഴലിക്കാറ്റുമായി ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ സജ്ജമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. നാളെ പുലർച്ചെ വരെ നിർണായകം. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള, എംജി, ആരോഗ്യ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർമാർ അറിയിച്ചു. പിഎസ്സി അഭിമുഖങ്ങൾ മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളജുകളിൽ ഡിസംബർ നാലിന് നടത്താനിരുന്ന സ്പോട് അഡ്മിഷൻ ഡിസംബർ 5ലേക്ക് മാറ്റി.
കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും.
‘ബുറെവി’ ചുഴലിക്കാറ്റ് മന്നാർ ഉൾകടലിൽ പതുങ്ങിയിരിക്കുന്നു. തമിഴ്നാട് തീരം കയറാൻ വിമുഖത കാണിക്കുന്നതായി കാലാവസ്ഥ വകുപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്നാട് തീരത്ത് കര തൊടാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയായിരിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആർടിസിയ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
വ്യാഴാഴ്ച രാത്രി ഏഴുമണിക്കും 10 മണിക്കും ഇടയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ എസ് ഇ ബിയുടെ കൺട്രോൾ റൂമുകൾ 24മണിക്കൂറും പ്രവർത്തിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി കെ എസ് ഇ ബി അറിയിച്ചു
‘ബുറെവി’ചുഴലിക്കാറ്റ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചെ തെക്കൻ തമിഴ്നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി അറബിക്കടലിലേക്കു നീങ്ങുമെന്നാണു പ്രവചനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രളയ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബുറെവി ചുഴലിക്കാറ്റ് കാരണം സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ അതി ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാനുള്ള എല്ലാ സന്നാഹങ്ങളും തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടരുത് എന്നത് നിർബന്ധമാണ്. അക്കാര്യം ഉറപ്പാക്കുന്നതിന് ഉന്നത തല യോഗം ഇന്ന് ചേർന്നെന്നും ഇതിൽ വിവിധ സേനാ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കും. വിവിധ സേനകൾ ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏകോപനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊന്മുടിയിൽ ലയങ്ങളിൽനിന്ന് ആളുകളെ മാറ്റുന്ന നടപടി പുരോഗമിക്കുന്നു. ഇതുവരെ 177 പേരെ മാറ്റി. കെ.എസ്.ആർ.ടി.സി. ബസുകളിൽ ആനപ്പാറ ഹൈസ്കൂളിൽ തുടങ്ങിയ ക്യാംപിലേക്കാണ് ഇവരെ മാറ്റുന്നത്.
ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നിന്നും അകലുകയാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയ ബുറേവി ചുഴലിക്കാറ്റ് വലിയ നാശനഷ്ടമുണ്ടായിട്ടില്ലെങ്കിലും അതിന്റെ അനന്തരഫലങ്ങൾ 24 മണിക്കൂറോളം നീണ്ടുനിൽക്കുമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ട്രിങ്കോമാലി ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ദ്വീപിന്റെ വടക്ക്, കിഴക്ക് മേഖലകളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. ഇതിന്റെ ആഘാതം പ്രതീക്ഷിച്ചതിലും കുറവായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രിങ്കോമാലി ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 12 വീടുകൾ വെള്ളത്തിൽ മുങ്ങി. 630 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചു.
തിരുവനന്തപുരം ജില്ലാ കലക്ടർ നവ്ജോത് ഖോസയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിലെ തീരപ്രദേശങ്ങളായ മുതലപ്പൊഴി, അഞ്ചുതെങ്ങ്, വലിയ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശം നൽകി. ലൈനുകളുടേയും ട്രാൻസ്ഫോർമറുകളുടേയും അപകട സാധ്യതകൾ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള പവർ ഹൗസുകളിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ശക്തമായ കാറ്റുണ്ടായാൽ മരങ്ങൾ കടപുഴകിവീണും ചില്ലകൾ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകൾ തകർന്നും വൈദ്യുതി കമ്പികൾ പൊട്ടാൻ സാധ്യതയുള്ളതു മുൻനിർത്തി ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശം നൽകി. ലൈനുകളുടേയും ട്രാൻസ്ഫോർമറുകളുടേയും അപകട സാധ്യതകൾ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള പവർ ഹൗസുകളിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ശക്തമായ കാറ്റുണ്ടായാൽ മരങ്ങൾ കടപുഴകിവീണും ചില്ലകൾ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകൾ തകർന്നും വൈദ്യുതി കമ്പികൾ പൊട്ടാൻ സാധ്യതയുള്ളതു മുൻനിർത്തി ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ ഇന്നു രാത്രി മുതൽ അതിതീവ്ര മഴയ്ക്കുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും പത്തു സെന്റിമീറ്റർ വീതം തുറന്നു. 105.95 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. അരുവിക്കര ഡാമിൽ 46.30 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. ഇവിടെ ആറു ഷട്ടറുകളിൽ രണ്ടെണ്ണം ഉയർത്തിയിട്ടുണ്ട്.
‘ബുറേവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ മാറ്റം. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും.
കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക. സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം. അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
‘ബുറെവി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിലവിൽ രണ്ടായിരം പേർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ളതിനാൽ വലിയ ആശങ്കകൾ ഇല്ല. പത്തനംതിട്ട ജില്ലയിലും ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കും.
തിരുവനന്തപുരത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ അവലോകന യോഗം ചേർന്നു
കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലർട്ടായിരുന്നത് റെഡ് അലർട്ട് ആക്കി ഉയർത്തിയത്.
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗാൾ ഉൽക്കടലിൽ ആന്തമാൻ കടലിൽ നാളെയോടെ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. തിരുവനന്തപുരം പൊന്മുടി പ്രദേശത്ത് കൂടി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങല്‍- വര്‍ക്കല തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
2017ൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റാണ് സമീപകാലത്ത് കേരളത്തെ സാരമായി ബാധിച്ച ചുഴലിക്കാറ്റ്. വലിയ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് വീശി മൂന്ന് വർഷം തികയുന്ന വേളയിലാണ് ഖുറൈവി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളെ ലക്ഷ്യമാക്കി എത്തുന്നത്. തമിഴ്നാടിനെ സംബന്ധിച്ച് ഇത് നിവാർ ചുഴലിക്കാറ്റിന് പിറകെ വീശുന്ന ചുഴലിക്കാറ്റാണ്. നിവാർ സംസ്ഥാനത്തിന്റെ കിഴക്കൻ തീരമേഖലകൾ കടന്നാണ് വീശിയതെങ്കിൽ ബുറൈവി സംസ്ഥാനത്തിന്റെ തെക്കേ അറ്റം വഴിയാണ് കടന്നുപോവുന്നത്. കേരളത്തെയും, തമിഴ്നാടിനെയും മാത്രമല്ല മേഖലയെയും ശ്രീലങ്കയെയും ബാധിക്കുന്നതാണ് ഈ ചുഴലിക്കാറ്റ്. Read More