Cyclone Burevi: ‘ബുറെവി’യുടെ ഗതി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗം വഴി മാത്രമേ ചുഴലിക്കാറ്റ് കടന്നുപോകൂ എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ‘ബുറെവി’ കൂടുതൽ ജില്ലകളിലൂടെ കടന്നുപോയേക്കും. ചുഴലിക്കാറ്റ് കൊല്ലം ജില്ലയുടെ അതിർത്തിയിൽ പ്രവേശിക്കാൻ സാധ്യതയേറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ മൂന്നിന് ഈ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും. കാറ്റ് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കേരളത്തിൽ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തോട് അടുക്കുന്നു. ഡിസംബർ മൂന്നോടെ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെത്തും. തെക്കൻ തമിഴ്നാട് വഴിയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read Also: അസാധാരണ ചുഴലിക്കാറ്റെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയോട് സംസാരിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂർമർദം ‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരമേഖലയിലൂടെയും കടന്നുപോകുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തിരവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലൂടെ ‘ബുറെവി’ കടന്നുപോകുമെന്നായിരുന്നു ആദ്യ പ്രവചനം. നിലവിൽ ശ്രീലങ്കൻ തീരത്തോട് ഏറ്റവും അടുത്തിരിക്കുകയാണ് ചുഴലിക്കാറ്റ്. ഏതാനും മണിക്കൂറുകൾക്കകം ശ്രീലങ്കന്‍ തീരം തൊടും. കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും.
‘ബുറെവി’ ഡിസംബർ 4-ന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഉണ്ടായിരിക്കും. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
'ബുറെവി' ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. നാളെ രാത്രിയോടെയോ മറ്റന്നാൾ രാവിലെയോടെയോ പാമ്പനും കന്യാകുമാരിക്കുമിടയിൽ തമിഴ്നാട് തീരത്ത് പ്രവേശിക്കാനാണ് സാധ്യത.
ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളേജുകളും ഇപ്പോള്‍ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ്.
ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തോട് അടുക്കുന്നു. ഡിസംബർ മൂന്നോടെ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെത്തും. തെക്കൻ തമിഴ്നാട് വഴിയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ മൂന്നിന് ഈ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
‘ബുറെവി’യുടെ ഗതി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗം വഴി മാത്രമേ ചുഴലിക്കാറ്റ് കടന്നുപോകൂ എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ‘ബുറെവി’ കൂടുതൽ ജില്ലകളിലൂടെ കടന്നുപോയേക്കും. ചുഴലിക്കാറ്റ് കൊല്ലം ജില്ലയുടെ അതിർത്തിയിൽ പ്രവേശിക്കാൻ സാധ്യതയേറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
'ബുറെവി' ചുഴലിക്കാറ്റ് കേരളത്തോട് അടുക്കുന്നു. ഡിസംബർ നാല് പുലർച്ചെയോടെ 'ബുറെവി' തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗം വഴി കടന്നുപോകും. ഡിസംബർ മൂന്നോടെ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെത്തും. തെക്കൻ തമിഴ്നാട് വഴിയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫോണിൽ സംസാരിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ബുറെവി ചുഴലിക്കാറ്റ് നാളെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി. മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കേർപ്പെടുത്തി. ഇപ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉടൻ തിരിച്ചുവരണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റോടെയുള്ള മഴയാണ് അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നത്.
ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.
കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.
ചുഴലിക്കാറ്റ് കൂടുതൽ വടക്കോട്ട് നീങ്ങുന്നതാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കാറ്റ് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കേരളത്തിൽ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിച്ചേക്കും. ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ജില്ലയിൽ പലയിടത്തും മഴ ആരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പായി തെക്കൻ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലാവും ഇതിന്റെ പ്രഭാവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.
ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
ബുറെവി ചുഴലിക്കാറ്റായി തിരുവനന്തപുരം (നെയ്യാറ്റിൻകര ) വഴി കടന്നു പോകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുറെവി' ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത്. രണ്ടാം കര തൊടൽ ഇന്ത്യയിൽ മറ്റന്നാൾ രാവിലെയോടെ കന്യാകുമാരികും പാമ്പാനും ഇടയിൽ. തെക്കൻ കേരളത്തിൽ ജാഗ്രത മുന്നറിയിപ്പ്.
നിലവിൽ 15 കിലോമീറ്റർ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം. അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുതാർജ്ജിക്കുന്ന ബുറെവി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കില്ല.
സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്കി.
ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ സേന നിർദേശിക്കുന്നു.