scorecardresearch

Cyclone Burevi: 'ബുറെവി'യുടെ ഗതി മാറും; നാല് ജില്ലകളിൽ റെഡ് അലർട്ട്

Cyclone Burevi: വ്യാഴാഴ്‌ച രാത്രിയോടെയോ വെള്ളിയാഴ്‌ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും

Cyclone Burevi: വ്യാഴാഴ്‌ച രാത്രിയോടെയോ വെള്ളിയാഴ്‌ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും

author-image
WebDesk
New Update
Cyclone

Cyclone Burevi: 'ബുറെവി'യുടെ ഗതി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗം വഴി മാത്രമേ ചുഴലിക്കാറ്റ് കടന്നുപോകൂ എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 'ബുറെവി' കൂടുതൽ ജില്ലകളിലൂടെ കടന്നുപോയേക്കും. ചുഴലിക്കാറ്റ് കൊല്ലം ജില്ലയുടെ അതിർത്തിയിൽ പ്രവേശിക്കാൻ സാധ്യതയേറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ മൂന്നിന് ഈ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രിയോടെയോ വെള്ളിയാഴ്‌ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും. കാറ്റ് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കേരളത്തിൽ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment

'ബുറെവി' ചുഴലിക്കാറ്റ് കേരളത്തോട് അടുക്കുന്നു. ഡിസംബർ മൂന്നോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെത്തും. തെക്കൻ തമിഴ്‌നാട് വഴിയാണ് ചുഴലിക്കാറ്റ് കടന്നുപോകുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Read Also: അസാധാരണ ചുഴലിക്കാറ്റെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയോട് സംസാരിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂർമർദം ‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരമേഖലയിലൂടെയും കടന്നുപോകുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തിരവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലൂടെ 'ബുറെവി' കടന്നുപോകുമെന്നായിരുന്നു ആദ്യ പ്രവചനം. നിലവിൽ ശ്രീലങ്കൻ തീരത്തോട് ഏറ്റവും അടുത്തിരിക്കുകയാണ് ചുഴലിക്കാറ്റ്. ഏതാനും മണിക്കൂറുകൾക്കകം ശ്രീലങ്കന്‍ തീരം തൊടും. കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും.

Advertisment

'ബുറെവി' ഡിസംബർ 4-ന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഉണ്ടായിരിക്കും. കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: