തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. ബുറെവി എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. മാലിദ്വീപ് നിർദേശിച്ച പേരാണ് ‘ബുറെവി.’സീസണിലെ മൂന്നാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് കൂടി അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത.

കേരള തീരത്ത് നേരിട്ട് പ്രവേശിക്കില്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഉണ്ടായിരിക്കും. കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്ക് തൊട്ടടുത്താണ് ചുഴലിക്കാറ്റ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്‌ചയോടെ കന്യാകുമാരിയിൽ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.

ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും

രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാൻ നിർദേശം നൽകി. ശബരിമലയിൽ പ്രത്യേകജാഗ്രത പുലർത്തും. അതിതീവ്രമഴയുണ്ടായാൽ ചെറിയ അണക്കെട്ടുകൾ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. തീർത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം കല്ലട റിസർവ്വോയർ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു.

*തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്*

*ബുള്ളറ്റിൻ-4*

തെക്കൻ കേരളം -തെക്കൻ…

Posted by Kerala State Disaster Management Authority – KSDMA on Monday, 30 November 2020

തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവിയുടെ വരവ്. നിവാർ കൊടുങ്കാറ്റിനെ തുടർന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്‌നാട്ടിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. രണ്ടായിരത്തോളം മരങ്ങൾ വീഴുകയും നിരവധി കന്നുകാലികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വൻതോതിൽ കൃഷിനാശവുമുണ്ടായി. പുതുച്ചേരിയിൽ 400 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Nisarga, നിസർഗ, Nisarga Cyclone, നിസർഗ ചുഴലിക്കാറ്റ്, Amphan, ഉംപുൻ, Cyclone Naming, ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്, IE Malayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

മാലിദ്വീപ് നിർദേശിച്ച പേരാണ് ‘ബുറെവി.’സീസണിലെ മൂന്നാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്.

എഴുപത് കിലോമീറ്റ‍ർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook